Wednesday, September 12, 2007

അനുവദിക്കാത്ത കമന്റുകള്‍ -1

ഇങ്ങനെ ഒരെണ്ണം തുടങ്ങാം എന്നു കരുതി.എന്റെ പല കമന്റുകളും ബ്ലോഗ്‌ ഉടമസ്ഥര്‍ നിര്‍ദാക്ഷണ്യം ഡിലീറ്റുന്നു.ബ്ലോഗ്‌ എഴുതുന്ന ആളിന്‌ എന്റെ കമന്റ്‌ ആരും കാണരുത്‌ എന്നു തോന്നിയാല്‍, അതു moderate ചെയ്യാനുള്ള അധികാരം ഉണ്ട്‌.എന്നാല്‍ ഞാന്‍ കുറച്ച്‌ സമയം കളഞ്ഞ്‌ എഴുതിയ കമന്റ്‌ അങ്ങനെ അങ്ങ്‌ കളയാന്‍ എന്റെ മനസ്സ്‌ അനുവദിക്കുന്നില്ല എന്നുള്ളതുകൊണ്ട്‌ ഇനി തൊട്ട്‌ ഡിലീറ്റപ്പെടുന്ന കമന്റുകള്‍ ദാ ഇവിടെ ഇങ്ങനെ കിടക്കും.


sophisticated, forward എന്നിങ്ങനെ ആയി എന്നു കാണിക്കാനാണോ ഈയിടെയായി പലരും ഇക്കിളി സ്റ്റെയിലില്‍ എഴുത്തു തുടങ്ങിയിരിക്കുന്നത്‌ എന്നൊരു സംശയം. ഇക്കിളി പക്ഷേ പക്ഷിമ്ര്ഗാദികള്‍ ഇണ ചേരുന്ന പടങ്ങളില്‍ ആണ്‌ തല്‍കാലം എന്നുള്ളത്‌ ഒരു വിധത്തില്‍ സമാധാനം തരുന്നു.


പണ്ട്‌ ഇംഗ്ലണ്ടില്‍ ജോലി ചെയ്യുമ്പോള്‍ ഇതുപോലെ ചിലരെക്കണ്ടിട്ടുണ്ട്‌ എപ്പോള്‍ നോക്കിയാലും f**k എന്നും പറഞ്ഞു നടക്കുന്ന കുറേയെണ്ണം.


ഇന്നെന്റെ 8 വയസ്സുകാരന്‍ രണ്ടു തലയുള്ള തുമ്പിയെക്കണ്ടിട്ട്‌ അന്തം വിട്ടുപോയി. ഭാഗ്യത്തിന്‌ അവന്‍ കൂടുതലൊന്നും ചോദിക്കാതെ സ്ഥലം വിട്ടു.ഇതുവരെ ഇങ്ങനെ ഒരു പ്രശ്നം ബ്ബ്ലോഗില്‍ ഇല്ലായിരുന്നു.


ഇനിയെങ്കിലും നിങ്ങള്‍ക്ക്‌ ഇക്കിളിയുണ്ടാക്കിയ പടങ്ങള്‍ മറ്റുള്ളവരെയും കാണിക്കണമെന്ന് വല്യ നിര്‍ബന്ധമാണെങ്കില്‍ ബ്ലോഗ്‌ തുറന്നാലുടന്‍ കാണാത്ത വിധത്തില്‍ കുറച്ച്‌ താഴേക്ക്‌ ഇട്ടാല്‍ നന്നായിരുന്നു.ഞങ്ങള്‍ക്ക്‌ sophistication അല്‍പം കുറവാണ്‌


അപ്പോ ശരി എന്റെ പ്രസിദ്ധീകരിക്കാത്ത കമന്റ്‌ ദാ താഴെ.


"ചുമ്മാ എന്തെങ്കിലും ഒക്കെ എഴുതി വച്ചാലും അഭിനന്ദനം പറയാന്‍ ഒരാള്‍ക്കൂട്ടം ! ഞാനാദ്യം ഞാനാദ്യം എന്നും പറഞ്ഞു തള്ളു തന്നെ !



അഴുക്കു രക്തം വലിച്ചെടുത്ത നാപ്‌കിന്നില്‍ മുഖം പൂഴ്‌ത്താന്‍ ഓരോ പുരുഷനും കൊതിക്കുന്നുണ്ടെന്നോ ? ഇതു കേരളത്തിലെ മുഴുവന്‍ പുരുഷന്മാരെയാണോ ഉദ്ദേശിക്കുന്നത്‌ ? അഭിനന്ദനങ്ങള്‍ വാരിക്കോരി എഴുതിയിരിക്കുന്നത്‌ വായിച്ചിട്ട്‌ അതില്‍ ആര്‍ക്കും ഒരു പരാതി ഇല്ല എന്നു തോന്നുന്നു ;-)
പഴുത്തു നില്‍ക്കുന്ന മുഖക്കുരുവിനെ കടിച്ചു പൊട്ടിക്കാന്‍ - സാരമായ ഒരു മനോരോഗ ലക്ഷണം പോലെ ഉണ്ട്‌.
മോഡേണ്‍ ആര്‍ട്ട്‌ പടത്തിനെക്കുറിച്ച്‌ അഭിപ്രായം പറയുന്ന ക്രിട്ടിക്കുകളെ നോക്കി "നിനക്കെന്തറിയാം വായില്‍നോക്കി" എന്നു ചിന്തിച്ച്‌ നില്‍ക്കുന്ന ചിത്രകാരനെപ്പോലെ ആണ്‌ ഇവിടുത്തെ പല അഭിനന്ദങ്ങളും വായിച്ച്‌ ദ്രൗപദി ചിരിക്കുന്നതെങ്കില്‍ കൊള്ളാം അല്ലെങ്കില്‍ വെറുതെ സമയം കളയേണ്ടായിരുന്നു."

5 comments:

rajesh said...

മോഡേണ്‍ ആര്‍ട്ട്‌ പടത്തിനെക്കുറിച്ച്‌ അഭിപ്രായം പറയുന്ന ക്രിട്ടിക്കുകളെ നോക്കി "നിനക്കെന്തറിയാം വായില്‍നോക്കി" എന്നു ചിന്തിച്ച്‌ നില്‍ക്കുന്ന ചിത്രകാരനെപ്പോലെ ആണ്‌ ഇവിടുത്തെ പല അഭിനന്ദങ്ങളും വായിച്ച്‌ ദ്രൗപദി ചിരിക്കുന്നതെങ്കില്‍ കൊള്ളാം അല്ലെങ്കില്‍ വെറുതെ സമയം കളയേണ്ടായിരുന്നു."

Anonymous said...

ഇത് ഏത് ബ്ലോഗിലിട്ട കമന്റാ‍ണ് മാഷേ.... ആ ബ്ലോഗ് കൂ‍ടി ഒന്നു കാണട്ടെ...

rajesh said...

http://varshakalam.blogspot.com/2007/09/blog-post_08.html

ഉഷശ്രീ (കിലുക്കാംപെട്ടി) said...

എല്ലാം പുതിയ അറിവുകള്‍....

പൊറാടത്ത് said...

രാജേഷ്.. ഇതിന് ഒരേ ഒരുത്തരം. താങ്കള്‍ പറഞ്ഞ് തന്ന സ്ഥലത്ത് തന്നെ അവസാനം ഉണ്ട് അത്..
സംഭവം ഇങ്ങനെ..

മൃദുലന്‍ !! MRUDULAN said...

ദ്രൗപതി എന്ന പേര്‍ കണ്ട് കമന്റ് എഴുതിയവരുടെ ശ്രദ്ധക്ക്, ഇനിയെങ്കിലും ഒരു പെണ്ണിന്റെ പേര് കേട്ടാല്‍ കമന്റ് ഇടുന്നത് നിര്‍ത്തണം. കാരണം ദ്രൗപതി നിങ്ങളെ വിഡ്ഡികളാക്കി. അദ്ദേഹം ആണാണ്, പെണ്ണല്ല.